Thursday, May 16, 2024
keralaNewspolitics

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി.

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സനാണ് വാട്‌സ് ആപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചത്. ചിറ്റാറില്‍ ഇന്ന് പി.കെ. ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ കുടുംബശ്രീ ഗ്രൂപ്പില്‍ നിന്നും 5 പേര്‍ വീതം പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് സന്ദേശം.