കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം.ഗുരേസ് താഴ്വരയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് സംഭവ സമയം ഹെലികോപ്റ്ററില്‍ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനില്ല. ഇവര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. സാങ്കേതിക പ്രശ്നമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും ഹെലികോപ്റ്ററില്‍ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.