Sunday, May 19, 2024
keralaNewsSports

ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് ഇന്റർനാഷണൽ താരം ഉദ്‌ഘാടനം ചെയ്തു

ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ CBSE സെക്കൻഡറി സ്കൂളിൽ  അംബികാ എഡ്യുക്കേഷണൽ  ട്രസ്റ്റും നെഹ്റു യുവകേന്ദ്രയോട്  അഫിലിയേറ്റ് ചെയ്‌ത യൂത്ത്       ക്ലബായ ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി ഒരുക്കിയ ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന് ഉജ്ജ്വല തുടക്കം.മാർച്ച് 13 ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഇന്ത്യൻ ഇൻറർനാഷണൽ ഷട്ടിൽ ബാഡ്മിൻറൺ താരം ആൽവിൻ ഫ്രാൻസിസ് കോർട്ട് ഉദ്ഘാടനം ചെയ്തു. അംബികാ എഡ്യുക്കേഷണൽ  ട്രസ്റ്റ് പ്രസിഡന്റ് ഡോ.എൻ.കെ.മഹാദേവൻ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപ്പഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലയ്ക്കൽ, ഗ്രാമചേതന പ്രസിഡന്റ് പ്രൊഫ. രാജീവ് കെ മോഹൻ, അംബികാ സ്‌കൂൾ പ്രിൻസിപ്പൽ സി.എസ്. പ്രദീഷ്, ബാഡ്മിന്റൺ മെന്റർ ഓ. സി. സെബാസ്റ്റ്യൻ, ഷട്ടിൽ ക്ലബ് രക്ഷാധികാരി ബാബു പുതിയകുന്നേൽ തുടങ്ങിയവർ                                                                         ചടങ്ങിൽ സംസാരിച്ചു.