Sunday, May 19, 2024
keralaNewsObituary

ഇരിട്ടിയിലെ കാര്‍ അപകടം യുവതി മരിച്ചു

 ഭര്‍ത്താവിനും കുഞ്ഞിനും പരിക്ക്                                                                          


ശ്രീകണ്ഠപുരം: മലയോര ഹൈവേയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് അപകടം. യുവതി മരിച്ചു. ഭര്‍ത്താവിനും കുട്ടിക്കും സാരമായി പരിക്കേറ്റു. കുടിയാന്മലയിലെ വാളിപ്ലാക്കല്‍ വിനീഷിന്റെ ഭാര്യ സോജിയാണ് (31) അപകടത്തില്‍ മരിച്ചത് .പരിക്കേറ്റ ഭര്‍ത്താവ് വിനീഷ് (40), മകള്‍ ബിനീറ്റ (അഞ്ച്) എന്നിവരെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത് . ഇരിട്ടി കോളിക്കടവിലെ സോജിയുടെ വീട്ടിലും ബന്ധുവീട്ടില്‍ കല്യാണത്തിനും പോയി കുടിയാന്മലയിലെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ പൊന്നുംപറമ്പില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.