Tuesday, May 14, 2024
keralaNewsObituary

ആലപ്പുഴയില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: മദ്യപിച്ചുണ്ടായ വാക്കുത്തര്‍ക്കത്തിനിടെ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സജീവ്(32) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. മദ്യപാനത്തിനിടെ സജീവും സുഹൃത്തുക്കളും തമ്മില്‍ വാക്കുത്തര്‍ക്കം ഉണ്ടാകുകയും സുഹൃത്തുക്കള്‍ ചേര്‍ന്ന് സജീവനെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് അവശനിലയിലായ സജീവിനെ പ്രതികള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അപകടം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരോട് ഇവര്‍ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് പ്രതികളെ തടഞ്ഞ് വെയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ പ്രവീണ്‍, അരുണ്‍ ചെങ്ങന്നൂര്‍ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്.