Monday, May 13, 2024
keralaNews

അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു .

പത്തനംതിട്ട: അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു .ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം.അപകടത്തിൽ ശകുന്തള , ഇന്ദിര , ശ്രീജ എന്നിവരാണ് മരിച്ചത്.7 പേർ  സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി കനാലിലേക്ക് മറിയുകയായിരുന്നു.അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി. കൊല്ലം ആയുർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.മരിച്ചതിൽ മൂന്ന് സ്ത്രീകളാണ്‌ ഉള്ളത്.വീതികുറഞ്ഞ കനാൽ ആയിരുന്നു.കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ഹരിപ്പാട് വിവാഹാവശ്യത്തിനായി പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ മാത്രം യാത്ര ചെയ്യേണ്ട കാറിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. കനാലിൽ വീണ  കാർ പാലത്തിനടിയിലേക്ക്‌ ഒഴുകുകയായിരുന്നു. ഇത്  രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കി.ഫയർഫോഴ്സും – പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി .