Friday, May 17, 2024
keralaNews

വോട്ടര്‍പട്ടിക ചോര്‍ന്നെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ മൊഴി

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രഹസ്യമാക്കി വച്ച ഫോര്‍മാറ്റിലെ വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന് മൊഴി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ക്രൈംബ്രാഞ്ചിന് ഈ മൊഴി നല്‍കിയത്.കമ്മിഷന്‍ ഓഫിസിലെ കംപ്യൂട്ടറും ലാപ്ടോപും ഫൊറന്‍സിക് പരിശോധനക്ക് അയക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി.നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കമ്മീഷന്‍ ഓഫീസില്‍ നിന്നും രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി.