Tuesday, May 14, 2024
keralaNews

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു.

മലപ്പുറം കരിപ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു.ബംഗാളുകാരനായ 32 വയസുകാരന്‍ ഖാദറലി ഷെയ്ഖാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കരിപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.വിമാനത്താവളത്തിലെ നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് എത്തിയതാണ് അതിഥി തൊഴിലാളികള്‍.വിമാനത്താവളത്തിന്റെ സമീപപ്രദേശമായ അയനിക്കാടാണ് താമസിച്ചിരുന്നത്. വാടകവീടിനോട് ചേര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.