Tuesday, May 14, 2024
EntertainmentkeralaNews

ടൊവിനോ തോമസിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റി;ആശുപത്രിയില്‍ തുടരും.

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. നടന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങള്‍ക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടനെ മുറിയിലേക്ക് മാറ്റി.ഇനിയും അഞ്ച് ദിവസം കൂടി താരം ആശുപത്രിയില്‍ തുടരും.കാര്യമായ വേദന ഇല്ലാത്തതിനാല്‍ ആദ്യം ശ്രദ്ധിക്കാതിരുന്ന ഈ വേദന അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.