Sunday, May 19, 2024
keralaNews

സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്.

അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,720 രൂപയായി. ഗ്രാമിന് 15 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.

ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ നേരിയ കുറവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1823. 34 ഡോളറാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.

അക്ഷയ തൃതീയ ദിനമായതിനാലാണ് ഇന്ന് സ്വര്‍ണ്ണ വില വര്‍ധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും ശുഭ ദിനമാണ് ഇന്ന്. രാജ്യത്ത് സ്വര്‍ണ്ണ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളുമാണ് അക്ഷയ തൃതീയ ദിവസം ഏറ്റവും അധികം വില്‍ക്കപ്പെടുന്നത്.