Wednesday, May 15, 2024
keralaNews

ചൊവ്വാഴ്ച മുതല്‍ ശക്തന്‍ മാര്‍ക്കറ്റ് തുറക്കും.

തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച മുതല്‍ ശക്തന്‍ മാര്‍ക്കറ്റ് തുറക്കാമെന്നാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്.കോവിഡ് മാനദണ്ഡം പാലിച്ച് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യപാരത്തിന് അനുമതിയുണ്ട്. മാര്‍ക്കറ്റിലെ മീന്‍ , ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം. ഒരു കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ പരമാവധി 3 പേര്‍ മാത്രമേ ഉണ്ടാകാവൂ.നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജെന്‍ പരിശോധന നടത്തും. നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചര്‍ച്ചയില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.