Wednesday, April 24, 2024
indiaNewspolitics

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി

അഗര്‍ത്തല : ത്രിപുരയില്‍ കേവല ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് ബിജെപി. നിലവില്‍ 34 സീറ്റുകളില്‍ ബിജെപി – ഐടിഎഫ്പി സഖ്യം മുന്നേറുന്നുണ്ട്. സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.                                                  ഇരു ദേശീയ പാര്‍ട്ടികളും ഒന്നിച്ചിട്ടും കേവലം 15 സീറ്റുകളില്‍ പ്രകടനം ഒതുങ്ങി. തിപ്രാമോത്ത പാര്‍ട്ടി 11 സീറ്റുകളിലും സാന്നിദ്ധ്യമറിയിച്ചു. നാഗാലാന്‍ഡില്‍ ബിജെപി സഖ്യത്തിന്റെയും സര്‍വ്വാധിപത്യമാണ് വോട്ടെണ്ണി തുടങ്ങിയത് മുതല്‍ കാണാന്‍ സാധിച്ചത്. പ്രതിപക്ഷം അപ്രസക്തമായി. ദേശീയ ജനാധിപത്യ സഖ്യം 40 സീറ്റുകള്‍ നേടി. എന്‍പിഎഫിന് കേവലം മൂന്ന് സീറ്റാണ് നേടാന്‍ സാധിച്ചത്. മറ്റുള്ള പാര്‍ട്ടികളും സ്വതന്ത്രരും ചേര്‍ന്ന് 17 സീറ്റുകളും കരസ്ഥമാക്കി. മേഘാലയയില്‍ എന്‍പിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 25 സീറ്റുകള്‍ ഭരണകക്ഷി സ്വന്തമാക്കി. ബിജെപി, തൃണമൂല്‍, കോണ്‍ഗ്രസ് എന്നിവര്‍ അഞ്ച് സീറ്റുകള്‍ വീതം നേടി. സഖ്യങ്ങള്‍ ഇല്ലാതെ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്കാണ് ബിജെപി മത്സരിച്ചത്. നിലവില്‍ രണ്ട് അംഗങ്ങള്‍ മാത്രമായിരുന്നു സഭയില്‍ ബിജെപിയ്ക്ക് ഉണ്ടായിരുന്നത്.മേഘാലയയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 2018ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും നാല് സീറ്റുകളില്‍ ഒതുങ്ങി. നാഗാലാന്‍ഡില്‍ ഒരു സീറ്റില്‍പോലും നിലംതൊടാനും സാധിച്ചില്ല.                                                                                                      നാഗാലാന്‍ഡില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് വന്‍ വിജയം. ആകെയുള്ള 60 സീറ്റുകളില്‍ 37 സീറ്റുകളിലും സഖ്യം മുന്നിട്ടു നില്‍ക്കുന്നു. നാഗ പീപ്പിള്‍സ് ഫ്രണ്ടിന് കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. സ്വതന്ത്രരും മറ്റു ചെറുപാര്‍ട്ടികളും 21 സീറ്റുകളിലും ലീഡ് ചെയ്യുന്നു.മുഖ്യമന്ത്രി നെയ്ഫു റിയോ വന്‍ ഭൂരിപക്ഷത്തില്‍ നോര്‍ത്ത് അങ്കാമി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ത്യൂ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ ഉപമുഖ്യമന്ത്രി യന്തുങ്കോ പാറ്റണും 8000 ല്‍ അധികം വോട്ടുകള്‍ക്ക് വിജയം കൈവരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തെംജന്‍ ഇംന അലോങ്ക്തക്കി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. നെയ്ഫു റിയോ തന്നെ മുഖ്യമന്ത്രിയായി തുടരും.നിങ്ങളുടെ എല്ലാവരുടേയും വിജയം എന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തെംജന്‍ ഇംന ട്വിറ്ററിലൂടെ പ്രതികരിച്ചത്. പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നേതാവാണ് തെംജന്‍ ഇംന. 13ാം നാഗാലാന്‍ഡ് നിയമ സഭയില്‍ എന്‍ഡിപിപിയ്ക്ക് 35 സീറ്റും ബിജെപിയ്ക്ക് 13 സീറ്റുകളും എന്‍പിഎഫിന് നാല് സീറ്റുകളുമാണ് ഉണ്ടായിരുന്നത്.