Monday, May 13, 2024
indiaNews

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എട്ടുമാസമായി അടച്ചിട്ട സ്‌കൂളുകള്‍ തുറക്കാന്‍ തമിഴ്‌നാട്ടില്‍ നടപടി തുടങ്ങി. ആദ്യഘട്ടമായി ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു, കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ മുതലായവ നവംബര്‍ 16 മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പകുതി സീറ്റുകളില്‍ പ്രവേശനം നല്‍കി തിയേറ്ററുകള്‍ക്ക് ദീപാവലി റിലീസോടെ തുറന്നു പ്രവര്‍ത്തിക്കാം.പത്താം തിയതി മുതലാണ് തിയേറ്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മൃഗശാല എന്നിവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കിയത്. കല്യാണം, ശവസംസ്‌കാരം രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കു പതിനാറാം തിയ്യതി മുതല്‍ നൂറു പേരെ പങ്കെടുപ്പിക്കാം.എന്നാല്‍, ചെന്നൈയുടെ ജീവനാഡിയായ സബര്‍ബണ്‍ ട്രെയിന്‍ ഉടനെ പുനരാരംഭിക്കില്ല. ഈ ഇളവുകളോടെ ലോക്ക് ഡൗണ്‍ നവംബര്‍ മുപ്പതു മുതല്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി