Thursday, March 28, 2024
keralaNews

തമിഴ്നാട് കമലാ ഹാരിസിന്റെ നേട്ടം ആഘോഷമാക്കി ; മുറുക്ക് പലഹാരവും കോലവും കമലയുടെ പേരില്‍..

അമേരിക്കയില്‍ വൈസ്പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കുന്ന കമലാഹാരിസിന് പൂര്‍വ്വിക ഗ്രാമത്തിന്റെ ആദരം. വിവിധ പലഹാരങ്ങള്‍ കമലയുടെ പേരിലുണ്ടാക്കിയും കോലം വരച്ചുമാണ് തമിഴ്നാട്ടിലെ തുലാസെന്തിരാപുരം ഗ്രാമം ആഘോഷം നടത്തുന്നത്.കമല ഹാരിസ് ജനിച്ച ഗ്രാമമാണ് നാഗപട്ടണം ജില്ലയിലെ തുലാസെന്തിരാപുരം. വിവിധ തരത്തിലാണ് ഓരോ കുടുംബവും കമലയുടെ സ്ഥാനലബ്ധിയെ ആഘോഷമാക്കുന്നത്. കമല ഹാരിസിന്റെ പേരെഴുതി ഒരു വിഭാഗം മുറുക്ക് പലഹാരങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ സ്വന്തം വീട്ടുമുറ്റത്ത് കോലം വരച്ച് കമലയുടെ പേരെഴുതിയും ചിത്രം വരച്ചും ആദരം അര്‍പ്പിക്കുകയാണ്.എല്ലാ ക്ഷേത്രത്തിലും പൂജകളും ആരംഭിച്ചു കഴിഞ്ഞു. നാടു നീളെ പോസ്റ്ററുകളാണ് നിറച്ചിരിക്കുന്നത്. കമലയുടെ നിലവിലെ ചിത്രവും പഴയ കുടുംബ ചിത്രവും ചേര്‍ത്താണ് പോസ്റ്ററുകള്‍.