Tuesday, May 21, 2024
keralaNewspolitics

കേസ് കെട്ടിചമച്ചതെന്ന് പ്രതിയായ വിനു കുമാര്‍

തിരുവനന്തപുരം: സരിതയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ് കെട്ടിചമച്ചതാണെന്നും തൊഴില്‍ തട്ടിപ്പ് കേസില്‍ നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം കളിച്ചതെന്നും പ്രതിയായ വിനു കുമാര്‍. സരിത എസ് നായരുടെ മുന്‍ സഹായിയാണ് വിനു കുമാര്‍. മുടി കൊഴിഞ്ഞതല്ല, ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി താന്‍ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാര്‍ പറഞ്ഞു. പല രഹസ്യങ്ങളും തനിക്കറിയാവുന്നത് കൊണ്ടാണ് കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളത്. സോളാര്‍ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി പണം വാങ്ങി. തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് വിനു കുമാര്‍ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്നാണ് വിനു കുമാറിന്റെ ആരോപണം.