Tuesday, May 21, 2024
keralaNewspolitics

ഇന്ന് മഹാനായ ആര്‍. ശങ്കറിന്റെ 48 – മത് ചരമദിനം. 

കോണ്‍ഗ്രസിന് കേരളത്തില്‍ ഏറ്റവും വലിയ വിജയം നല്‍കിയ കെപിസിസി പ്രസിഡന്റായിരുന്ന ആര്‍. ശങ്കര്‍ എന്ന ബഹുമാന്യനായ രാഷ്ട്രീയ നേതാവിന്റെ 48 – മത് ചരമദിനമാണ് ഇന്ന്. 1957 ല്‍ കെ.പി.സി.സി പ്രസിഡന്റ് ആയ ആര്‍. ശങ്കറിന്റെ
നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മല്‍സരിച്ച 80 ല്‍ 63 സീറ്റിലും വിജയിച്ചു.തിരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഐകൃമുന്നണിക്ക് 94 സീറ്റ്. കണ്ണൂരില്‍ നിന്നും ജയിച്ച ശങ്കര്‍ നിയമസഭാ കക്ഷി നേതാവുമായി. അദ്ദേഹം മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പായി.തുടര്‍ന്ന്, കോണ്‍ഗ്രസിലെ ഒരു ലോബി ഉണര്‍ന്നു.പിന്നോക്കക്കാരന്‍ മുഖ്യമന്ത്രി ആവുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. വെറും 18 എം എല്‍ എമാര്‍ മാത്രമുള്ള പി. എസ്. പി.ക്കാരനായിരുന്ന പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കിതിലൂടെ കുതന്ത്രത്തിന് ചരിത്രം സാക്ഷിയായി.63 അംഗങ്ങള്‍ ഒപ്പമുള്ള ആര്‍ .ശങ്കര്‍ 1960ല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി. പിന്നീട്, പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായി പോയപ്പോഴാണ്, 1962 സെപതംബര്‍ 26ന് മൂന്നാമത്തെ മുഖ്യമന്ത്രിയാത്. പക്ഷേ, അധികനാള്‍ ആ കസേരയില്‍ ഇരുത്തുവാന്‍, അവര്‍ അനുവദിച്ചില്ല. 1964 സെപതംബര്‍ 10ന് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. ‘ മരണം വരെ ആ കട്ടില്‍ കണ്ട് പനിക്കണ്ട…കടല്‍ കിഴവന്‍മാര്‍….ആര്‍. ശങ്കര്‍ എന്ന ശക്തിമാനായ കോണ്‍ഗ്രസ്സ് നേതാവിനെ അദ്ദേഹത്തിന്റെ 62 ആമത്തെ വയസ്സില്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറ്റിയത് ഇപ്രകാരമുള്ള ഒരു ആക്ഷേപമായിരുന്നു.ശങ്കറെ പോലെയുള്ള വയസ്സന്മാര്‍ കാരണം കോണ്‍ഗ്രസ്സില്‍ ചെറുപ്പക്കാര്‍ക്ക് അവസരം കിട്ടുന്നില്ലെന്ന് പിന്നീട് വയലാര് രവി പരസ്യമായി പ്രസംഗിച്ചു നടന്നു.ആത്മാഭിമാനവും രാഷ്ട്രീയ മാന്യതയും മുറുകെ പിടിച്ച ആര്‍ ശങ്കര്‍ എന്ന ആ നേതാവ് നാണക്കേട് സഹിക്കവയ്യാതെ മത്സരത്തില്‍ നിന്നും പിന്മാറി. ആ ഒഴിവിലേക്ക് ഇന്നത്തെ എണ്‍പത് കഴിഞ്ഞ അന്നത്തെ ചെറുപ്പക്കാരനായ വയലാര്‍ രവി കോണ്‍ഗ്രസ്സുകാരന്‍ മത്സരിച്ചു ജയിച്ചു കയറി.ആര്‍. ശങ്കറിന്റെ ആ പിന്‍മാറ്റം കറയറ്റ കോണ്‍ഗ്രസ് നേതാവിന്റെ അസ്തമനത്തിനാണ് വഴി വെച്ചത് .അന്നത്തെ ആ യുവതുര്‍ക്കി വയലാര്‍ രവിക്ക് ഇന്ന് വയസ്സ് 80 കഴിഞ്ഞു.കോണ്‍ഗ്രസില്‍ എണ്ണിയാലൊടുങ്ങാത്തത്രേ നേതാക്കന്മാരും ഉണ്ടായി.60 കഴിഞ്ഞ വരെ ഇന്നത്തെ യുവതുര്‍ക്കികള്‍ വേണെങ്കില്‍ കണ്ടെത്തട്ടെ.കാലം മാറി. ഇന്ന് ആര്‍.ശങ്കറിന്റെ സ്ഥാനത്ത് കടല്‍ കിഴവന്‍മാരാല്‍ സമ്പന്നമാണ് ഈ കോണ്‍ഗ്രസ്. പല്ലു കൊഴിഞ്ഞിട്ടും, മരണം വരെ അധികാരം ഒഴിയാന്‍ താല്പര്യമുണ്ടായിട്ടല്ല ആര്‍ക്കും .വേറെ ആളു വേണ്ടേ.ഒരു വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ.പതനത്തിനായി ചരമ ഗീതം എഴുതിയ എണ്‍പതും അതിന് മുകളിലെത്തിയവരും കോണ്‍ഗ്രസ്സിന്റെ ആദര്‍ശധീരന്മാരെപ്പോലെ അധികാരത്തിന്റെ കസേരയില്‍ പിടിച്ചു കിടക്കുന്നതും കേരളം സാക്ഷിയാകുന്നു.ഇന്ന് കോണ്‍ഗ്രസ്സിലെ ഒരു നേതാവും ആര്‍ ശങ്കറിനെ ഓര്‍ക്കുന്നില്ല എന്നാണ് മറ്റൊരു വസ്തുത.