Tuesday, May 14, 2024
GulfNewsSportsworld

ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ നിമിഷങ്ങള്‍ ബാക്കി

ദോഹ:ഫിഫ ലോകകപ്പ് 2022 ഫുട്‌ബോളിന് ഖത്തറില്‍ പന്തുരുളാന്‍ നിമിഷങ്ങള്‍ ബാക്കി. കിരീടം ലക്ഷ്യമിട്ട് ഇക്കുറി പോരിനിറങ്ങുന്നത് 32 ടീമുകളാണ്. 8 ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചാണ് ലീഗ് റൗണ്ട് പോരാട്ടങ്ങള്‍.

ഗ്രൂപ്പ് എ: ഖത്തര്‍ (ആതിഥേയര്‍), ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്‌സ്

ഗ്രൂപ്പ് ബി : ഇംഗ്ലണ്ട്, ഇറാന്‍, യു എസ് എ, വെയ്ല്‍സ്

ഗ്രൂപ്പ് സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ടുണീഷ്യ

ഗ്രൂപ്പ് ഇ: സ്‌പെയ്ന്‍, കോസ്റ്റ റിക്ക, ജര്‍മ്മനി, ജപ്പാന്‍

ഗ്രൂപ്പ് എഫ്: ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ

ഗ്രൂപ്പ് ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍

ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗല്‍, ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ

ഫ്രാന്‍സാണ് നിലവിലെ ലോക ചാമ്പ്യന്മാര്‍. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയായിരുന്നു. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ഫ്രഞ്ച് പട ഇക്കുറി ഇറങ്ങുന്നത്.ലോകത്തിലെ എക്കാലത്തെയും പ്രതിഭാശാലികളായ കാല്‍പ്പന്ത് കളിക്കാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയുടെയും, 37 വയസ്സുകാരനായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവസാന ലോക കിരീട പോരാട്ടമാകും ഖത്തറിലേത്.ജൂണ്‍- ജൂലൈ കാലത്ത് നിന്നും മാറി നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് ഇത്തവണത്തെ ലോകകപ്പ്. ഖത്തറിലെ അസഹനീയമായ വേനല്‍ച്ചൂട് ഒഴിവാക്കാനാണ് ഇത്. ടൂര്‍ണമെന്റിലെ 64 മത്സരങ്ങള്‍ക്കായി ഖത്തറിലെ 8 സ്റ്റേഡിയങ്ങളാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഉദ്ഘാടന മത്സരത്തില്‍ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30, വൈകുന്നേരം 3.30, 6.30, രാത്രി 9.30 എന്നിങ്ങനെയാണ് മത്സരങ്ങളുടെ സമയം. സ്‌പോര്‍ട്‌സ് 18 ചാനലാണ് ഇന്ത്യയില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഡിസംബര്‍ മൂന്ന് മുതലാണ് നോക്കൗട്ട് റൗണ്ടിന് തുടക്കം കുറിക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡിസംബര്‍ 9 മുതലും സെമി ഫൈനല്‍ ഡിസംബര്‍ 14 മുതലുമാണ് ആരംഭിക്കുക. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.