Wednesday, May 15, 2024
keralaLocal NewsNews

പുഞ്ചവയല്‍ സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു .

പുഞ്ചവയലില്‍ റേഷന്‍ കട നടത്തുന്ന പാലക്കുടിയില്‍ വീട്ടില്‍ അവറാച്ഛന്റെ മകന്‍ ലിജോ പി എബ്രഹാം (36) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ചേട്ടന്റെ വീട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ പുഞ്ചവയല്‍ മുന്നോലിക്ക് സമീപത്തുളള വളവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു, ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ.ഡോണ ലിജോ.ജോവാന്‍ മരിയ, ജാനറ്റ് എന്നിവര്‍ മക്കളാണ്.സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 30.30 ന് പുഞ്ചവയല്‍ സെന്‍ സെബാസ്റ്റ്യന്‍ പള്ളിയില്‍ .