Saturday, May 11, 2024
keralaNews

രണ്ട് കുട്ടികളെ പീഡിപ്പിച്ച പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട് : കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് വിവരം.