Monday, May 13, 2024
keralaNewspolitics

ക്ഷേത്രങ്ങൾ സങ്കടമോചനകേന്ദ്രങ്ങളാകണം: ഡോ. എൻ.കെ. മഹാദേവൻ

പാലാ: ക്ഷേത്രങ്ങൾ സങ്കടമോചനകേന്ദ്രങ്ങൾ ആകണമെന്ന് ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വം പ്രസിഡൻറ് ഡോ. എൻ.കെ. മഹാദേവൻ പറഞ്ഞു
കടനാട് പഞ്ചായത്തിൽ സേവാഭാരതി ചെയ്തു വരുന്ന കോവിഡ് പ്രതിരോധ സേവന പ്രവർത്തനങ്ങൾക്ക് പാറേക്കാവ് ദേവസ്വത്തിന്റെ സംഭാവന നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാജത്തിന് കൈത്താങ്ങാവാൻ മുഴുവൻ ക്ഷേത്രങ്ങളും രംഗത്തു വരണമെന്നും മീനച്ചിൽ ഹിന്ദുമഹാസംഗമം രക്ഷാധികാരി കൂടിയായ ഡോ. മഹാദേവൻ ആഹ്വാനം ചെയ്തു.

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അംബികാ വിദ്യാഭവൻ സി.ബി.എസ്.ഇ സ്‌കൂൾ സേവാഭാരതിയുടെ 24 മണിക്കൂറൂമുള്ള സേവനങ്ങൾക്കായി സ്കൂൾ വാഹനം വിട്ടു നൽകിയിരുന്നു.സേവാഭാരതിക്കു വേണ്ടി എം.ജി.സുരേഷ് ഫണ്ട് ഏറ്റുവാങ്ങി.ക്ഷേത്ര ഭാരവാഹികളായ ദേവസ്വം സെക്രട്ടറി കെ.എസ്.ഗോപാലകൃഷ്ണൻ, ഡി. ചന്ദ്രൻ, പി.വി. സന്തോഷ്കുമാർ തുടങിയവർ ചടങ്ങിൽ സംസാരിച്ചു