Wednesday, May 15, 2024
keralaLocal NewsNews

വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവറുടെ മുഖത്തേക്കു വവ്വാല്‍ പറന്നുവീണു നിയന്ത്രണംവിട്ട മിനി വാന്‍ കലുങ്കിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവറുടെ മുഖത്തേക്കു വവ്വാല്‍ പറന്നുവീണതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട മിനി വാന്‍ കലുങ്കിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചവറ കുളങ്ങര ഭാഗം താഴ്ചയില്‍ തെക്കേതില്‍ ഡോണ്‍ബോസ്‌കോയെ നിസ്സാര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോയിവിള ശങ്കരമംഗലം റോഡില്‍ കാമന്‍കുളങ്ങര ക്ഷേത്രത്തിനു കിഴക്കുവശത്തു ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു അപകടം. നീണ്ടകരയില്‍ നിന്നു മത്സ്യം കയറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച ശേഷം ശങ്കരമംഗലത്തേക്ക് പോകുന്നതിനിടെയാണ് വവ്വാല്‍ വാഹനത്തിലേക്ക് പറന്നു കയറിയത്. വാനിന്റെ മുന്‍ഭാഗം തകര്‍ന്നു.