Thursday, May 9, 2024
indiaNews

മീരാഭായി ചാനുവിന് സ്വര്‍ണ്ണ മെഡല്‍ സാധ്യത.

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായി മാറിയ മീരഭായി ചാനുവിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത.ഭാരോദ്വഹനത്തിലാണ് മീരയുടെ നേട്ടം. സ്വര്‍ണം നേടിയ ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള സംശയം ഉയര്‍ന്നതോടെയാണ് മീരയ്ക്ക് സ്വര്‍ണ്ണ മെഡല്‍ സാധ്യത .ചൈനീസ് താരത്തിന്റ സാംപിളുകള്‍ പരിശോധനയ്ക്ക് നല്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.താരത്തിനോട് ടോക്യോയില്‍ തന്നെ തുടരാനും പറഞ്ഞു.