Thursday, May 2, 2024
indiaNewspolitics

ഗൂഢാലോചന നടന്നത് അതീവ രഹസ്യമായി

ദില്ലി: മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ചോദ്യം കൂടുതല്‍ ചെയ്യാനായി കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു.മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്നായിരുന്നു മനീഷ് സിസോദിയയുടെ വാദം. തന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്. മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് എഎപി ഇന്ന് ഉയര്‍ത്തിയത്. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.