Friday, April 19, 2024
indiaNewspolitics

മാനനഷ്ട കേസ് ഈ മാസം 20 ന് ഉത്തരവ് : കോടതി

സൂറത്ത്: മാനനഷ്ട കേസില്‍ വിചാരണ കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി സ്റ്റേ നല്‍കിയില്ല. കുറ്റക്കാരന്‍ എന്ന വിധിക്കെതിരായ അപ്പീലില്‍ ഏപ്രില്‍ 20ന് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂ. രണ്ട് അപ്പീല്‍ ഹര്‍ജികളാണ് കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീല്‍ ഹര്‍ജികള്‍. 2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് കൊടുത്തത്. കോലാറിലെ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്നായിരുന്നു പ്രസംഗത്തിനിടെ രാഹുലിന്റെ ചോദ്യം.