Tuesday, April 30, 2024
keralaNewsObituary

കുടുംബവഴക്കിനിടെ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കുടുംബവഴക്കിനിടെ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയായ വാകത്താനം സ്വദേശിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടില്‍ കൊച്ചുകുഞ്ഞ് മകന്‍ ബിജു (52) വിന്റെ മൃതദേഹമാണ് വാകത്താനം പളളിക്ക് സമീപം ഉദിക്കല്‍ പാലത്തില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ കയര്‍ കുടുക്കിട്ട് കഴുത്തില്‍ കെട്ടിയ ശേഷം പാലത്തില്‍ നിന്ന് ചാടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റെ മാതാവ് സതി(80) മരിച്ച കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു ജീവനൊടുക്കിയത്. കുടുംബവഴക്കിനിടെ നിലത്തുവീണ അമ്മയെ ചവിട്ടിക്കൊന്ന കേസിലാണ് ബിജുവിനെ പൊലീസ് അറസ്റ്റ്‌ െചയ്തത്. മകന്റെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയ്ക്ക് വീണു പരുക്ക് പറ്റി എന്നായിരുന്നു ബിജു ആശുപത്രി അധികൃതേേരാട് പറഞ്ഞത്. മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ നെഞ്ചിലേറ്റ ചവിട്ടാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.