Sunday, May 19, 2024
keralaNews

ശക്തമായ കാറ്റിന് സാധ്യത മത്സ്യബന്ധനത്തിന് പോകരുതെന്ന്

01-06-2021 മുതല്‍ 03-06-2021 വരെ കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം.

01.06.2021 മുതല്‍ 03.06.2021: കന്യാകുമാരി തീരത്തും, കേരള തീരത്തും, ലക്ഷദ്വീപ്-മാലിദ്വീപ് പ്രദേശങ്ങളിലും, തെക്കന്‍ ശ്രീലങ്കന്‍ തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 01.06.2021 മുതല്‍ 05.06.2021: തെക്കുപടിഞ്ഞാറന്‍ അറബികടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.