Sunday, May 19, 2024
indiaNewspolitics

ഹരിയാനയിലെ നുഹില്‍ അക്രമം: കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജൂലായ് 31ന് ഹരിയാനയിലെ നുഹില്‍ നടന്ന വര്‍ഗീയ കലാപത്തിന് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ നിന്നുള്ള എംഎല്‍എയായ മമ്മന്‍ ഖാനെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മമ്മന്‍ ഖാനെ നുഹ് പോലീസ് ചോദ്യം ചെയ്തിരുന്നു. മമ്മന്‍ ഖാനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.എഫ്ഐആറിലെ 52 പ്രതികളില്‍ 42 പേര്‍ അറസ്റ്റിലായി, ഒരാള്‍ ജാമ്യത്തിലാണ്.മമ്മന്‍ ഖാനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഫോണ്‍ കോള്‍ രേഖകളും മറ്റ് തെളിവുകളും പോലീസിന്റെ പക്കലുണ്ടെന്ന് ഹരിയാന സര്‍ക്കാര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.