Friday, May 17, 2024
keralaLocal News

ചുമട്ടുതൊഴിലാളിയായ ഗൃഹനാഥന്‍ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

എരുമേലി ടൗണില്‍ വര്‍ഷങ്ങളായി ചുമട്ടു തൊഴിലാളിയായിരുന്ന ഗൃഹനാഥന്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.എരുമേലി വിലങ്ങുപാറ സ്വദേശി പതില്‍പറമ്പില്‍ ഹബീബ് മുഹമ്മദാണ് തന്റെ ഹൃദയസംബന്ധമായ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.

മൂന്ന് ബ്ലോക്കുകള്‍ ഉണ്ടായിരുന്ന ഹബീബ് കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈല്‍ മേരി ക്യൂന്‍സ് മിഷന്‍ ആശുപത്രി ചികിത്സയിലായിരുന്നു.ഇവിടെ വച്ച് ഒരു ബ്ലോക്ക് മാറ്റിയെങ്കിലും തുടര്‍ന്നുള്ള രണ്ടു ബ്ലോക്കുകള്‍ കൂടി മാറ്റാനാണ് ചികിത്സയ്ക്കായി സുമനസ്സുകളെ സമീപിക്കുന്നത്.ഇതുവരെയുള്ള ചികിത്സയ്ക്ക് കടം വാങ്ങിയും മറ്റും നടത്തിയെങ്കിലും തുടര്‍ചികിത്സ ഇവര്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാണ്.ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയുമെന്നും ഹബീബ് മുഹമ്മദ് പറഞ്ഞു.കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഹബീബ് മുഹമ്മദ്ദിന്റെ ചികില്‍സ ചിലവുകള്‍ ഇപ്പോള്‍ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് .സുമനസ്സുകള്‍ കനിഞ്ഞാല്‍ കുടുംബത്തിന് തുടര്‍ ഓപ്പറേഷന്‍ ചികിത്സ കൂടി നടത്താന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു.                  .ഹബി മുഹമ്മദിന് ചികിത്സക്കായി  യൂത്ത് കോൺഗ്രസിന്റെ  നേതൃത്വത്തിൽ സമാഹരിച്ച  തുക ഇവരുടെ വീട്ടിലെത്തിയ നൽകി .