Thursday, May 16, 2024
keralaNewspolitics

എരുമേലി പഞ്ചായത്ത് ആര് ഭരിക്കും …

sunday special

[email protected]

കേരളത്തില്‍ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമായ മത മൈത്രിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന എരുമേലി.പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 82.35 ചതുരശ്ര കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍.കോട്ടയം നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി മണിമലയാറിന്റെ തീരത്തായി എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ ശാസ്താവ് ക്ഷേത്രവും വാവരുടെ പള്ളിയും ഉണ്ട്. ജാതിമതഭേദമന്യേ ഈ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കപ്പെടുന്നു. എരുമേലിയിലെ പേട്ടതുള്ളല്‍ പ്രശസ്തമാണ്. ശബരിമല തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.

 

 

 

 

 

 

 

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തുടങ്ങി ത്രിതല പഞ്ചായത്തുകള്‍ ആരും ഭരിക്കും …

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫും എല്‍ഡിഎഫും എന്‍ ഡി എ, സ്വതന്ത്രര്‍ അടക്കം മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ആള്‍ക്കൂട്ടങ്ങളോ ആരവങ്ങളോ -ചെണ്ടമേളങ്ങളോ,അനൗണ്‍സ്‌മെന്റോ ഒന്നുമില്ലാത്ത
തികച്ചും ശാന്തമായ ഈ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ത്രിതല പഞ്ചായത്ത് ആര് ഭരിക്കുമെന്ന് ആശങ്കയിലാണ് മുന്നണികള്‍ എല്ലാം. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് പ്രവചനങ്ങള്‍ക്ക് അപ്പുറമാണ് എരുമേലി ഗ്രാമ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍.പഞ്ചായത്തില്‍ ആകെ 23 വാര്‍ഡുകളാണുള്ളത്.ചേനപ്പാടി ,എമേലില്‍,മുക്കൂട്ടുതറ ബ്ലോക്ക് ഡിവിഷനുകളും,എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനുമാണുള്ളത്. ഗ്രാമ ബ്ലോക്ക് വാര്‍ഡുകളില്‍ പ്രസിഡന്റ് സ്ഥാനം വനിത സംവരണം ആയതിനാല്‍ ഏത് മുന്നണിയില്‍ ആയാലും വനിതാ സ്ഥാനാര്‍ത്ഥികള്‍ ജയിക്കേണ്ടത് അനിവാര്യമാണ്.കഴിഞ്ഞതവണ എല്‍ഡിഫാണ് എരുമേലി ഗ്രാമപഞ്ചായത്ത് ഭരിച്ചിരുന്നത്.
ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍….
കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറ വാര്‍ഡ് ഒഴികെയുള്ള മറ്റു അവാര്‍ഡുകള്‍,എരുമേലി ഗ്രാമപഞ്ചായത്ത് പഴയിടം ഒഴികെയുള്ള മറ്റു അവാര്‍ഡുകള്‍,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പുഞ്ചവയല്‍ ബ്ലോക്ക് ഡിവിഷന്‍,മണിമല പഞ്ചായത്തിലെ പൊന്തന്‍പുഴ ബ്ലോക്ക് ഡിവിഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍.

ചേനപ്പാടി ബ്ലോക്ക് ……
ചേനപ്പാടി 1 , കിഴക്കേക്കര 3, ചെറുവള്ളി എസ്റ്റേറ്റ് 4, പൊര്യന്മല 21, ഒഴക്കനാട് 5, കനകപ്പലം 22, ശ്രീനിപുരം 23.

എരുമേലി ബ്ലോക്ക് ……
വാഴക്കാല 6 , നേര്‍ച്ചപ്പാറ 7,എരുമേലി ടൗണ്‍ 20, പ്രൊപ്പോസ് 19, കാരശ്ശേരി 8, ഇരുമ്പൂന്നിക്കര 9, തുമരംപാറ 10

മുക്കൂട്ടുതറ ബ്ലോക്ക് …….
മുക്കൂട്ടുതറ 16, മുട്ടപ്പള്ളി 17, എലിവാലിക്കര 18 , പമ്പാവാലി 11 , എയ്ഞ്ചല്‍വാലി 12, കണമല 14, മൂക്കന്‍പ്പെട്ടി 13 . എന്നീ വാര്‍ഡുകളാണ് മൂന്നു ബ്ലോക്കുകളിലായി ഉള്‍പ്പെടുന്നത് . എരുമേലി ഗ്രാമപഞ്ചായത്തില്‍ 103 സ്ഥാനാര്‍ത്ഥികള്‍ 186 പത്രികകളാണ് നല്‍കിയത് . 23ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമാകുകയുള്ളൂ .