Friday, May 17, 2024
BusinessindiaNews

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.ഇതോടെ ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി. സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമെന്ന നിരക്കിലെത്തിയ ശേഷം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.