Monday, May 20, 2024
keralaNews

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം.

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്.സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വഴി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.