Thursday, May 16, 2024
Local NewsNews

ശരണ മന്ത്രങ്ങളുടെ പുണ്യഭൂമിയിൽ    എരുമേലി അയ്യപ്പന് കൊടിയേറി. 

എരുമേലി: മന്ത്രങ്ങളുടെ പുണ്യഭൂമിയിൽ  എരുമേലി അയ്യപ്പസ്വാമിക്ക് പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് കൊടിയേറി .നെറ്റിപട്ടം കെട്ടിയ ഗജവീരന്റേയും  – വാദ്യ മേളകൊഴുപ്പിന്റേയും അകമ്പടിയും ശരണ മന്ത്രങ്ങളിൽ ഉയർന്ന കൊടിയേറ്റ് ഭക്തിസാന്ദ്രമായി ക്ഷേത്രം മേൽശാന്തി  ദേവർമഠം രാജേഷ് നമ്പൂതിരി, കീഴ്ശാന്തി ദേവരാജൻ നമ്പൂതിരി എന്നിവരുടെ സഹ കാർമികത്വത്തിലും  ക്ഷേത്രം തന്ത്രി  താഴമൺ മഠം കണ്ഠര് രാജീവാണ് ഏഴ് മണിയോടെ തൃക്കൊടിയേറ്റ് നടത്തിയത് .
ദേവസ്വം ബോർഡ് മെമ്പർ  മനോജ്  ചരളേൽ വിളക്ക് തെളിയിച്ച്  പറയിട്ട് തിരുവുത്സവത്തിന് തുടക്കം കുറിച്ചു. എരുമേലി  ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ  പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന്  19ന്  സമാപിക്കും. കൊടിയേറ്റ്  ചടങ്ങിന്  പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. ബൈജു , മുണ്ടക്കയം അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ആർ .എസ് ഉണ്ണികൃഷ്ണൻ , എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. പി സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. രണ്ടാം ഉത്സവ ദിനമായ  11 മുതൽ    ഏഴാം ദിനമായ 16/2  വരെ ക്ഷേത്ര ആചാര ചടങ്ങുകൾ മാത്രം. എട്ടാം ദിനമായ 17 ന് വ്യാഴം
ഉച്ചക്ക് 11 മണിക്ക് ഉത്സവബലി, 12 30 ന് ഉത്സവബലിദർശനം. ഒമ്പതാം ഉത്സവദിനമായ പതിനെട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കാഴ്ചശ്രീബലി –  സേവ, രാത്രി 10 മണിക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ്, 10. 45 ന് പള്ളിവേട്ട എതിരേൽപ്പ്.
 പത്താം ഉത്സവദിനമായ 19 ന്  ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്  കൊരട്ടി ആറാട്ടുകടവിലേക്ക്  ആറാട്ട് പുറപ്പാട്. ആറുമണിക്ക് ആറാട്ട് . 6 .30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് . 8 . 30 ന് ആറാട്ട് എതിരേല്പും –  സ്വീകരണവും. രാത്രി 11 മണിക്ക് കൊടിയിറക്ക് വലിയ കാണിക്ക. കോവിഡ് വ്യാപനത്തിന്റെ  അടിസ്ഥാനത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ചാണ് ക്ഷേത്ര ചടങ്ങുകൾ നടത്തുന്നത്.