Tuesday, May 14, 2024
keralaNews

ശബരിമല തീർത്ഥാടനം ; എരുമേലിയിൽ സേഫ് സോൺ തുറന്നു 

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ്
ആരംഭിച്ച സേഫ് സോൺ എരുമേലിയിലും ഓഫീസ് തുറന്നു.എരുമേലി ശബരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോട്ടയം ആർ റ്റി ഒ  കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
നാല് കേന്ദ്രങ്ങളിലായി 24 മണിക്കൂറും  സേഫ് സോൺ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് വാഹനത്തിലും,ഓട്ടോയിലും തീർത്ഥാടകടകരുടെ യാത്ര അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.ആർ റ്റി ഒ എൻഫോഴ്സ്മെന്റ് ഓഫീസർ ഷൈനി മാത്യു, സേഫ് സോൺ നോഡൽ ഓഫീസർ പി ഡി സുനിൽ ബാബു, കാഞ്ഞിരപ്പള്ളി ജോയിന്റ് ആർറ്റി ഒ സജ്ഞയ്,സേഫ് സോൺ എരുമേലി നോഡൽ  ഓഫീസർ ഷാനവാസ് കരീം, എം വി മാരായ അനീഷ് കുമാർ ജി,സുധീഷ് പി.ജി,ഷാനവാസ് പി അഹമ്മദ്, എ എം വി മാരായ അനിൽ കുമാർ,ഹരികൃഷ്ണൻ , ഡ്രൈവർമാരായ റജി എ സലാം, ഷിബു എന്നിവർ പങ്കെടുത്തു. ഓഫീസ് നമ്പർ : 9496367974