Sunday, May 19, 2024
keralaNews

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരണാധികാരി അട്ടിമറിച്ചു ; കോണ്‍ഗ്രസ്

എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാങ്കേതിക കാരണം പറഞ്ഞ് വരണാധികാരി തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.പഞ്ചായത്ത് അംഗം ഒപ്പിട്ട ബാലറ്റ് പേപ്പറില്‍ പേരോടു കൂടിയാണ് വോട്ട് ചെയ്തത്.എന്നാല്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാന്‍ വരണാധികാരി തയ്യാറായില്ല.തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന വരണാധികാരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും,കോടതിയിലും പരാതി നല്‍കുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.വോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ കോണ്‍ഗ്രസിലെ ഒഴക്കനാട് വാര്‍ഡില്‍ നിന്നും വിജയിച്ച സുനിമോള്‍ എന്ന അംഗത്തെ കോണ്‍ഗ്രസിന് പൂര്‍ണ്ണ വിശ്വാസമാണെന്നും നേതാക്കള്‍ പറഞ്ഞു.നിയമപരമായി നേരിടുന്നതിനോടൊപ്പം താത്ക്കാലികമായി അധികാരത്തിലേറിയ ഭരണ സമിതിക്കെതിരെ ആറുമാസത്തിനുള്ളില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും നേതാക്കള്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ കെപിസിസി സെക്രട്ടറി അഡ്വ.പി എ സലിം,മണ്ഡലം പ്രസിഡന്റ് ടിവി ജോസഫ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ്,പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പള്ളിക്കൂടം,സുനില്‍ ചെറിയാന്‍,കുട്ടപ്പന്‍ മഞ്ഞപ്പള്ളികുന്നേല്‍,ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍ എന്നിവര്‍ പങ്കെടുത്തു.