Sunday, May 12, 2024
keralaLocal NewsNews

സാമൂഹിക സുരക്ഷാ പെൻഷൻ ;കാലതാമസമില്ലാതെ കൊടുക്കണം : മനുഷ്യാവകാശ കമ്മീഷൻ  

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിൽ  ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളിൽ  യഥാസമയം തീരുമാനമെടുക്കാതെ മനപൂർവം വൈകിക്കുകയാണെന്ന പരാതിയിലാണ് നടപടി.ഉദ്യോഗസ്ഥർ അവധിയിൽ പോകുന്നതും തസ്തികകൾ ഒഴിഞ്ഞ്  കിടക്കുന്നത്  കാരണം ജീവനക്കാർക്കുണ്ടാവുന്ന ജോലിഭാരം കാരണമാണ് പെൻഷൻ യഥാസമയം നൽകാൻ കഴിയാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.എന്നാൽ വിധവ പെൻഷൻ  അപേക്ഷകളിൽ സമയ ബന്ധിതമായി അന്വേഷണം നടത്തി പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് സോഫ്റ്റ് വെയറിൽ  ഉൾപ്പെടുത്താറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.