Tuesday, May 14, 2024
Local NewsNews

എരുമേലി – കണമല സഹകരണ ബാങ്കുകളുടെ ഓണവിപണി 24 ന്

എരുമേലി: എരുമേലി പഞ്ചായത്തിലെ സഹകരണ ബാങ്കുകളുടെ ഓണ വിപണി 24 ന് വ്യാഴാഴ്ച വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കും.

എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ഓണവിപണി വ്യാഴാഴ്ച രാവിലെ 9. 30ന് പ്രവർത്തനം ആരംഭിക്കും. എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിലെ ഓണവിപണി ബാങ്ക് പ്രസിഡണ്ട് സക്കറിയ ഡൊമിനിക്കും,
ചേനപ്പാടിയിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ സുഷീൽ കുമാർ പിയും – ബാബു തിരുനല്ലൂരും, മണിപ്പുഴ ബ്രാഞ്ചിൽ ഡയറക്ടർ ബോർഡ് അംഗം ത്രേസ്യാമ്മ എബ്രഹാമും ഉദ്ഘാടനം ചെയ്യും.ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡുമായി എത്തണ൦.

കണമല:കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണവിപണി (24-8-23 വ്യാഴാഴ്ച) രാവിലെ 10ന് ആരംഭിക്കും. ബാങ്കിന്റെ എരുത്വാപ്പുഴയിലുള്ള ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എ.ജെ. ചാക്കോയും ബാങ്ക് പ്രസിഡന്റ് സിബി സെബാസ്റ്റ്യനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡുമായി എത്തണമെന്ന് ബാങ്ക് സെക്രട്ടറി താരാ  ബിനോ അറിയിച്ചു.