Friday, May 17, 2024
keralaNewspolitics

ഈരാറ്റുപേട്ട സിപിഎമ്മിൽ അച്ചടക്കനടപടി

കോട്ടയം ഈരാറ്റുപേട്ടയിൽ സിപിഎമ്മിൽ അച്ചടക്ക നടപടി.പ്രാദേശികമായ വിഭാഗീയതയിലാണ് അച്ചടക്കനടപടി.ലോക്കൽ സെക്രട്ടറിയും, ഏരിയാകമ്മിറ്റി അംഗവും ഉൾപ്പെടെ എട്ടുപേരെ തരംതാഴ്ത്തി.കടുത്ത വിഭാഗീയതയെ തുടർന്ന് പാർട്ടി ലോക്കൽ സമ്മേളനം നിർത്തിവച്ചിരുന്നു.പാലായിൽ ജോസ് കെ മാണിയുടെ തോൽവിയിൽ അച്ചടക്ക നടപടി ഇല്ല.തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.പ്രചരണങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ ആയില്ല.എന്നാൽ ഇക്കാര്യത്തിൽ അച്ചടക്ക നടപടി എടുക്കേണ്ട തരത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നും കണ്ടെത്തൽ.കടുത്തുരുത്തിയിലും നടപടി ഇല്ല.