Tuesday, May 14, 2024
BusinesskeralaNews

ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരായ അതിക്രമം തുടരുന്നു

കോഴിക്കോട് : കോഴിക്കോട് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരായ അതിക്രമം തുടരുന്നു. ഇലക്ട്രിക് ഓട്ടോ സര്‍വീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു. തൃശൂര്‍ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. നടക്കാവ് പോലീസ് കേസെടുത്തു.പെര്‍മിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിഐടിയു ആവര്‍ത്തിക്കുമ്പോഴും കോഴിക്കോട് നഗരത്തില്‍ ഇത്തരം സംഭവങ്ങളാണ് ഉണ്ടാകുന്നത്. യാത്രക്കാരനും ഓട്ടോ ഡ്രൈവറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. ഇലക്ട്രിക് ഓട്ടോകളെ വഴിയില്‍ തടയുന്ന അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിഐടിയു ജില്ലാ നേതൃത്ത്വം ആവര്‍ത്തിച്ചു. അതേസമയം അതിക്രമം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റി.