Sunday, May 12, 2024
keralaNews

വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്തായിരുന്നു മോഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മോഷണം. 100 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രദേശത്ത് മോഷണം പരമ്പരയുണ്ടായിരുന്നു. ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. വീട്ടുടമ രാമകൃഷ്ണന്‍ ദുബൈയില്‍ ജോലി ചെയ്യുകയാണ്. സംഭവസ്ഥലത്ത് വിരലടയാള വിദ?ഗ്ധരും പൊലീസും പരിശോധിക്കുന്നു. മകന്റെ ഉപനയന ചടങ്ങുകള്‍ക്കാണ് ലോക്കറിലിരുന്ന 100 പവന്‍ സ്വര്‍ണം എടുത്തത്. പിന്നീട് ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചു. പിന്നീടാണ് തൃച്ചന്ദൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയത്. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ബലപ്രയോ?ഗത്തിലൂടെ വാതില്‍ തുറന്ന ലക്ഷണമില്ല. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ട്. റൂമിലെ സാധനങ്ങള്‍ വാരിവിതറിയ നിലയിലായിരുന്നു.