Thursday, May 2, 2024
keralaLocal NewsNews

വീട്ടമ്മക്കെതിരെയുള്ള കേസ് ;വനം വകുപ്പിനെതിരെ  പമ്പാവാലിയിൽ കർഷകരുടെ പ്രതിഷേധം

എരുമേലി : വീടിന് കതക് വയ്ക്കാനായി സ്വന്തം  പട്ടയഭൂമിയിൽ നട്ടുവളർത്തിയ ഒരു പ്പാവ് വെട്ടിയതിനെ തുടർന്ന് വീട്ടമ്മക്കെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം തുലാപ്പള്ളി  ചെരിവുകാലായിൽ റുഖിയാ ബീവി എന്ന കർഷകയായ വീട്ടമ്മെക്കെതിരെയാണ്  വനം വകുപ്പ് മരം വെട്ടിയതിന്റെ പേരിൽ കേസെടുത്തത് . കഴിഞ്ഞ ദിവസമായിരുന്നു സംഭവം .കണമല ഫോസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ തുലാപ്പള്ളിയിൽ നിന്നാണ് വീട്ടമ്മ മരം മുറിച്ചത് .വാസയോഗ്യം പോലുമല്ലാത്ത പഴയ വീടിന് കതക് വയ്ക്കുന്നതിനായാണ് സ്വന്തം പറമ്പിലെ പ്ലാവ് വെട്ടിയത് . എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ  സ്ഥലെത്തെത്തി കേസെടുത്ത്  വെട്ടിയിട്ട തടിക്ക് സദ അടിയ്ക്കുകയുമായിരുന്നു.2014ൽ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  സർക്കാർ  കർഷകർക്ക് അവരുടെ പട്ടയഭൂമിയിൽ നിന്നും  ആഞ്ഞിലിയുംപ്ലാവുമുൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുവാദം നൽകുകയും വീട്ടാവശ്യത്തിനായി അടുത്തിടെ വരെ  മരങ്ങൾ മുറിക്കുകയും ചെയ്തിരുന്നു. എന്നാൽ  ഇപ്പോൾ  ഇല്ലാത്ത നിയമത്തിൻ്റെ പേരിലാണ് വനം വകുപ്പ്  നടപടിയെടുക്കുന്നതെന്നും നാട്ടുകാർ പറയുന്നു .  പ്രതിഷേധത്തിന്റെ ഭാഗമായി  പമ്പാവാലി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പമ്പാവാലിയിൽ  പ്രതിഷധ സദസ് സംഘടിപ്പിച്ചു.   പ്രതിഷേധ  സദസിൽ   അഡ്വ.  ജോയി കെ  ജോർജ് ,  പമ്പാവാലി സംരക്ഷണ സമിതി നേതാക്കളായ അച്ചൻകുഞ്ഞ് നെടുവേലിൽ , ഷാജി പറപ്പള്ളിൽ എന്നിവർ സംസാരിച്ചു .എന്നാൽ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്നാണ് മരം വെട്ടിയതിനെരെ കേസെടുത്തെതെന്ന്റാന്നി ഫോറസ്റ്റ് ഓഫീസർ  കെ എസ് മനോജ് പറഞ്ഞു . ഈമേഖലയിലെ ഭൂമി ഇപ്പോഴും വനഭൂമി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു .