Wednesday, May 15, 2024
keralaNewsUncategorized

തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ഇഡി – ആദായ നികുതി റെയ്ഡ്

 

 

 

 

 

 

തിരുവനന്തപുരം: ഡി സി സി സെക്രട്ടറിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും – എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഒരുമിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന രാത്രി 8.30 വരെ നീണ്ടു. നാദിറ സുരേഷിന്റെ ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം.

കള്ളപ്പണ ഇടപാട്; ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി അന്വേഷണവും   കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി പരിശോധന നടത്തിയത്.

ഫാരിസിന്റെ ഭൂമിയിടപാടുകള്‍ക്ക് കള്ളപ്പണ ഇടപാടും, ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പേരിലും, ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്‍ഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിന്റേയും വിവരങ്ങളെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്ന പരിശോധന.തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വന്‍കിടക്കാര്‍ക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് പരാതി. വിദേശത്തുവച്ച് ഇടപാടുകള്‍ നടത്തിയത് വഴി വന്‍ തോതില്‍ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഈ പരിശോധനയുടെ ഭാഗമായാണ് ഇന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിലും സംഘം പരിശോധന നടത്തിയത് .