Thursday, May 16, 2024
keralaNewspolitics

ചങ്ങനാശ്ശേരി വേണം ഇല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി തരില്ല ;കാനം

ചങ്ങനാശ്ശേരി സീറ്റില്‍ തര്‍ക്കം ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി. ചങ്ങനാശ്ശേരി സിപിഐക്ക് വിട്ടുനല്‍കനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചങ്ങനാശ്ശേരി തന്നില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് എടുത്തു. അതേസമയം ചാലക്കുടി സീറ്റുകൂടി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കി.ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള പ്രതിസന്ധി ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയിലും സിപിഎം, സിപിഐ നേതൃത്വങ്ങള്‍ക്കായില്ല. ചങ്ങനാശ്ശേരി കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടി വരുമെന്ന് പിണറായി വിജയന്‍ സൂചന നല്‍കി. എന്നാല്‍ അത്അംഗീകരിക്കനാവില്ലെന്ന് ചങ്ങനാശ്ശേരി തന്നില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ സിപിഐ തന്നെ മത്സരിക്കുമെന്ന് കാനം വ്യക്തമാക്കി.
ജോസ് കെ മാണിയോട് ഒന്നുകൂടി ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് സിപിഎം-സിപിഐ ചര്‍ച്ച അവസാനിച്ചത്. അതിനിടെയാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ചാലക്കുടി ജോസ് കെ മാണിക്ക് നല്‍കാന്‍ തീരുമാനമായത്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന് പത്തു സീറ്റുകള്‍ ലഭിച്ചു. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍, കുറ്റ്യാടി, റാന്നി എന്നീ സീറ്റുകളാണ് കേരളാ കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ പെരുമ്ബാവൂരും ചങ്ങനാശ്ശേരിക്കും വേണ്ടി കേരള കോണ്‍ഗ്രസ് സമ്മര്‍ദം തുടരുകയാണ്. അതേസമയം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി ആന്റണി രാജുവിനെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.