Wednesday, May 15, 2024
keralaNewsObituary

ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ രാജം നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: ലളിതാംബിക അന്തര്‍ജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) അന്തരിച്ചു. പേരൂര്‍ക്കട ദര്‍ശന്‍ നഗര്‍ ‘ഹരിത’ത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് തൈക്കാട് ശാന്തി കവാടത്തില്‍. ‘സ്മൃതിപഥത്തിലൂടെ’, തിരിഞ്ഞു നോക്കുമ്പോള്‍’ എന്നിവയാണ് പ്രധാന കൃതികള്‍. പരേതനായ പിഎന്‍ ഗോപാലന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്.
മക്കള്‍: ജി. സാജന്‍ (തിരുവനന്തപുരം ദൂരദര്‍ശന്‍ മുന്‍ പ്രോഗ്രാം മേധാവി), ജി. സജിത (ദേവകി വാര്യര്‍ ട്രസ്റ്റ്),ദീപക് ജി. നമ്പൂതിരി (പരസ്യചിത്ര സംവിധായകന്‍). മരുമക്കള്‍: ബിന്ദു സാജന്‍( ഡോക്യുമെന്ററി സംവിധായിക),ഡോ. ജോയ് ഇളമണ്‍ (കില ഡയറക്ടര്‍), ശ്രീജ ദീപക് (യോഗ അദ്ധ്യാപിക)