Thursday, May 2, 2024
indiaNewsUncategorized

ദലൈലാമയെ പിന്തുടരുന്നതിനിടെ ചൈനീസ് യുവതി ബിഹാറില്‍ പിടിയില്‍

പട്ന: ദലൈലാമയെ പിന്തുടരുന്നതിനിടെ ചൈനീസ് യുവതി ബിഹാറില്‍ പിടിയില്‍.     ഇന്ത്യയില്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നു കരുതുന്ന ചൈനീസ് വനിതയാണ് ബിഹാറിലെ ഗയയില്‍ പിടിയിലായത്. ദലൈലാമയെ പിന്തുടര്‍ന്നു വരികയായിരുന്നു യുവതി. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് യുവതി പിടിയിലായത്. ഇവരെ സ്വദേശത്തേക്ക് നാടുകടത്തുമെന്നാണ് വിവരം. പിടിയിലായ യുവതിയുടെ രേഖാചിത്രം ഇന്ന് രാവിലെയോടെ പുറത്തുവിട്ടിരുന്നു. സോങ് ഷിയോലാന്‍ എന്നാണ് യുവതിയുടെ പേരെന്നാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബോധ് ഗയ ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നു.                                                                                                  വര്‍ഷത്തിലൊരിക്കല്‍ ബോധ്ഗയ സന്ദര്‍ശിച്ചിരുന്ന ദലൈലാമ, കൊറോണകാരണം ഈ പതിവ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഈ വര്‍ഷം സന്ദര്‍ശനം നടത്താനിരിക്കെയാണ് അദ്ദേഹത്തെ പിന്തുടര്‍ന്ന് ചൈനീസ് യുവതിയെത്തിയത്.