Tuesday, May 14, 2024
indiaNewspoliticsworld

കനേഡിയന്‍ പ്രതിനിധി കാമറൂണ്‍ മക്കേയോട് 5 ദിവസത്തിനകം രാജ്യം വിടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കാനഡയുടെ ഇന്ത്യാവിരുദ്ധ നടപടിയെ തുടര്‍ന്ന് കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ്     വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. കാനഡയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി കാമറൂണ്‍ മക്കേയെയാണ് പുറത്താക്കിയത്. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.