Wednesday, May 15, 2024
keralaNews

അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പാലക്കാട്ടെ കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.
പ്രിയപ്പെട്ട കവിക്ക് വിടനല്‍കാന്‍ നിരവധി പേരാണ് ദേവായനത്തിലേക്ക് എത്തിയത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.55 നാണ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഓര്‍മ്മയായത്. കഴിഞ്ഞ നാലു ദിവസമായി മൂത്രാശയ രോഗത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്കിത്തത്തിന്റെ ആരോഗ്യനില രാത്രിയോടെ വഷളാവുക ആയിരുന്നു.