Thursday, May 16, 2024
indiaNewspolitics

ദില്ലി മദ്യനയക്കേസ്: എഎപി എംപി അറസ്റ്റില്‍

ദില്ലി: ദില്ലി മദ്യനയക്കേസില്‍ എഎപി എംപി സഞ്ജയ് സിങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂര്‍ റെയ്ഡിന് ശേഷമാണ് അറസ്റ്റ് . ഇതോടെ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്ത എ എ പി നേതാവായിരിക്കുകയാണ് സഞ്ജയ് സിങ്. എഎപി പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് എംപിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. എഎപി നേതാവിന്റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് സഞ്ജയ് സിങിന്റെ വീടിന് മുന്നില്‍ ദില്ലി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇഡിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. അതിനിടെ വീടിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയില്‍ എടുത്തു നീക്കി.