Sunday, May 19, 2024
Uncategorized

മന്‍സൂര്‍ വധം ; കൊലക്കേസ് പ്രതിയുടെ സംസ്‌കാരച്ചടങ്ങിന് സി.പി.എം നേതാക്കള്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സി.പി.എം മന്‍സൂര്‍ അക്രമികളാല്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം, കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണവും സംസ്‌കാരച്ചടങ്ങും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു.
രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പൊലീസ് പ്രതി ചേര്‍ത്തതില്‍ മനം നൊന്ത് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് സി.പി.എം ആരോപിക്കുന്നത്.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ മുറിവേറ്റതും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതും പുറത്ത് വന്നതോടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. ഇതോടെ സി.പി.എം കൂടുതല്‍ കടുത്ത സമ്മര്‍ദത്തിലായി. ശ്വാസംമുട്ടിച്ചതിന്റെ സാധ്യതയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മന്‍സൂറിന്റെ കൊലപാതകത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാകുകയാണ് പ്രതിയുടെ ദുരൂഹമരണം.മന്‍സൂര്‍ വധം; കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിഅതേസമയം, രതീഷിന്റെ മൃതദേഹം പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.സി.പി.എം കേന്ദ്ര കമ്മിററിയംഗം ഇ.പി ജയരാജന്‍, ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ വത്സന്‍ പനോളി, പി. ഹരീന്ദ്രന്‍, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.കെ. പവിത്രന്‍, കെ. ധനഞ്ജയന്‍, കെ. ലീല, പാനൂര്‍ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, എ. പ്രദീപന്‍, പി.കെ. പ്രവീണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കൊലക്കേസ് പ്രതിയുടെ സംസ്‌കാര ചടങ്ങിന് കേന്ദ്ര കമ്മിറ്റി അംഗം ഉള്‍പ്പെടെ പങ്കെടുത്തത് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതോടെ മന്‍സൂര്‍ വധത്തില്‍ നേതാക്കന്മാര്‍ക്കുള്ള പങ്ക് വ്യക്തമായതായാണ് പൊതുജനം പറയുന്നത്.