Tuesday, May 21, 2024
indiaNewsObituary

ഛത്തീസ്ഗഡില്‍ ഭീകരരുടെ ആക്രമണം; ജവാന് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗരിയബാന്ദില്‍ ഭീകരര്‍ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോളിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ ഭീകരര്‍ക്കായുളള തിരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കി. ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നടന്നത്. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുളള ബിന്ദ്രാന്‍വാഗഡിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു പോളിംഗ്.