Saturday, April 27, 2024
keralaNewsObituary

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ

വയനാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കല്ലോടി പറപ്പള്ളിയില്‍ ജോയി എന്ന തോമസ് (59) ആണ് തൂങ്ങിമരിച്ചത്. കടബാധ്യത മൂലം ക്ഷീര കര്‍ഷകനായ തോമസ് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രദേശത്തെ നാലു ബാങ്കുകളില്‍ നിന്ന് ഇദ്ദേഹം ലോണ്‍ എടുത്തിരുന്നു.  കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സുബ്രഹ്‌മണ്യന്‍ ആണ് കഴിഞ്ഞ ദിവസം വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ രണ്ട് ഏക്കര്‍ കൃഷിയിടവും വീടും ഉപേക്ഷിച്ച് വാടക വീട്ടില്‍ താമസമസിക്കുകയായിരുന്നു അദ്ദേഹം.